ഹൈടെക് ക്ലാസുകൾ
ഹൈസ്കൂൾ വിഭാഗത്തിൽ ആകെയുള്ള 37 ഡിവിഷനുകളിൽ 37 ക്ലാസ് മുറികളിലും ഹൈടെക് സൗകര്യങ്ങൾ ഒരുക്കി.ഹയർ സെക്കണ്ടറി വിഭാഗത്തിൽ മുഴുവൻ ക്ലാസുകളും ഹൈടെക് സംവിധാനത്തിലേക്ക് മാറി
Computer Lab
ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകള്‍
ലിററില്‍ കൈററ്സ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ശുദ്ധ ജല യൂണിറ്റ്
മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ശുദ്ധ ജലം ലഭ്യമാക്കുന്നതിന് Water purifier unit കള്‍
ൈലബ്രറി റീഡിംഗ് റൂം
ആധുനികമായ രീതിയിൽ തയ്യാറാക്കിയ മികച്ച ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു.വിവിധ വിഭാഗങ്ങളിലായി 5000 ത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. കൂടാതെ പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവയും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. നമ്മുടെ അക്കാദമിക്, സാമൂഹിക ജീവിതത്തിൽ ലൈബ്രറി നിർണായക പങ്ക് വഹിക്കുന്നു. അറിവ് ഭാവി നാണയമായ വിദ്യാഭ്യാസത്തിൽ പ്രബുദ്ധതയുടെ പ്രകാശഗോപുരങ്ങളായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു. നൂറ്റാണ്ടുകളുടെ കഥകളും ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാത്ത കഥകളും മന്ത്രിക്കുന്ന പുസ്തകങ്ങളുടെ നിരകളാൽ അലങ്കരിച്ച ഈ വിശുദ്ധ ഇടങ്ങൾ ഒരു വിദ്യാർത്ഥിയുടെ അക്കാദമിക് യാത്രയിൽ അവിഭാജ്യമാണ്. സ്കൂൾ ലൈബ്രറികളുടെ പ്രാധാന്യം പുസ്തകങ്ങളുടെ ശേഖരങ്ങൾ എന്നതിലുപരിയായി വ്യാപിക്കുന്നു; അവർ ജിജ്ഞാസുക്കളായ മനസ്സുകളെ പരിപോഷിപ്പിക്കുന്നു, സാഹിത്യത്തോടുള്ള സ്നേഹം വളർത്തുന്നു, അക്കാദമിക് മികവിനുള്ള ലോഞ്ച്പാഡുകളായി പ്രവർത്തിക്കുന്നു.